Categories: KARNATAKATOP NEWS

വാൽമീകി കോർപറേഷൻ അഴിമതി; എസ്ഐടി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 49.96 കോടി രൂപയാണ് എസ്ഐടി പിടിച്ചെടുത്തത്.

കോർപ്പറേഷനിൽനിന്ന് തിരിമറി നടത്തിയ ഫണ്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഇ.ഡി. അറിയിച്ചിരുന്നു. കോൺഗ്രസ് മുൻമന്ത്രിയും എം.എൽ.എ.യുമായ ബി. നാഗേന്ദ്രയുടെയും കോർപ്പറേഷൻ ചെയർമാനും കോൺഗ്രസ് എം.എൽ.എ.യുമായ ബസനഗൗഡ ദദ്ദാലിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ ഇത് തെളിയിക്കുന്ന രേഖകൾ ലഭിച്ചതായും അറിയിച്ചു. തിരിമറി നടത്തിയ പണത്തിൽ ഗണ്യമായ തുക തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്‌ വലിയ അളവിൽ മദ്യം വാങ്ങാനായി വിനിയോഗിച്ചതായും ഇ.ഡി. ആരോപിച്ചിരുന്നു.

കോർപ്പറേഷൻ്റെ അക്കൗണ്ടൻ്റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ നടന്ന കോടികളുടെ അഴിമതി പുറത്തുവരുന്നത്. കോർപ്പറേഷൻ അനധികൃത കൈമാറ്റം നടന്നു എന്നും ഗ്രാൻ്റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്.

പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചു.

TAGS: KARNATAKA | SIT
SUMMARY: SIT files preliminary charge sheet in Karnataka Valmiki Corporation scam

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

5 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

5 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

6 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

6 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

7 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

7 hours ago