ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്. ജയിലിൽ കഴിയുന്ന മുൻ മന്ത്രി ബി. നാഗേന്ദ്രയെയാണ് കേസിലെ പ്രധാന പ്രതിയായി ഇഡി കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ (സിഐഡി) കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസിൽ നേരത്തെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നും വ്യത്യസ്തമാണിത്. നേരത്തെ സമർപ്പിച്ചിരുന്ന കുറ്റപത്രത്തിൽ നാഗേന്ദ്രയുടെ പേര് പരാമർശിച്ചിരുന്നില്ല. കോർപറേഷൻ അഴിമതി, അക്കൗണ്ട് സൂപ്രണ്ട് ചന്ദ്രശേഖരൻ്റെ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട് എസ്ഐടി കഴിഞ്ഞ മാസം രണ്ട് പ്രത്യേക കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.
മുൻ മന്ത്രി നാഗേന്ദ്രയെയും ആദിവാസി ക്ഷേമ ബോർഡ് ചെയർമാനും കോൺഗ്രസ് എംഎൽഎയുമായ ബസനഗൗഡ ദദ്ദാലിനെയും ഇത്തവണ ഇഡി കുറ്റപത്രത്തിൽ അഴിമതിയുടെ സൂത്രധാരൻ എന്നാണ് വിശേഷിപ്പിച്ചത്.
നാഗേന്ദ്രയുടെ നിർദേശപ്രകാരമാണ് പണത്തിൻ്റെ മുഴുവൻ ഇടപാടുകളും നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 21 കോടി രൂപ ദുർവിനിയോഗം ചെയ്‌തുവെന്ന വസ്തുതയും കുറ്റപത്രം വെളിപ്പെടുത്തി. ബെംഗളൂരു, ബല്ലാരി എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തിനു പുറത്തുള്ള വിവിധ സ്ഥലങ്ങളിലേക്കാണ് പണം എത്തിച്ചത്.
കോർപറേഷൻ അക്കൗണ്ട് സൂപ്രണ്ട് ചന്ദ്രശേഖരൻ്റെ ആത്മഹത്യയെ തുടർന്നാണ് ക്രമക്കേടുകൾ പുറത്തുവന്നത്. ചന്ദ്രശേഖരൻ തൻ്റെ മരണക്കുറിപ്പിൽ മന്ത്രിയുടെയും മറ്റ് പ്രതികളുടെയും പേരുകൾ പരാമർശിച്ചിരുന്നു. നിലവിൽ മൂന്ന് അന്വേഷണ ഏജൻസികളാണ് കേസ് അന്വേഷിക്കുന്നത്.
TAGS: ED | KARNATAKA
SUMMARY: Enforcement Directorate files chargesheet in Valmiki Cooperation scam
കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.…
മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…
ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്സ്പ്രസ്…
ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എടത്തറ കളഭം വീട്ടിൽ സി.പി.വിഷ്ണു (39) വിനെയാണ്…
ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെ സാരമായി ബാധിച്ചു. നേരത്തെ യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക്…
ലണ്ടന്‍: 2025-ലെ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക്. 'ഫ്ളെഷ്' എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഇംഗ്ലീഷ് ഭാഷയില്‍…