Categories: KARNATAKATOP NEWS

വാൽമീകി കോർപറേഷൻ അഴിമതി; ഒരാൾ കൂടി പിടിയിൽ

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ഗ്രാഫിക് ഡിസൈനർ ശ്രീനിവാസ് റാവു ആണ് അറസ്റ്റിലായത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് കോർപ്പറേഷനിൽ നിന്ന് 10 കോടിയിലധികം രൂപ തട്ടിയതിനും പിന്നീട് അക്കൗണ്ട് ഉടമകളിൽ നിന്ന് പണം പിരിച്ചതിനുമാണ് ഇയാൾ അറസ്റ്റിലായത്.

അഴിമതിക്കേസ് പ്രതിയായ സത്യനാരായണ വർമ്മയുടെ അടുത്ത അനുയായിയുമാണ് ശ്രീനിവാസ്. ഛത്തീസ്ഗഡിൽ സമാനമായ അഴിമതിയിൽ വർമ്മയ്‌ക്കൊപ്പം ഇയാൾ പ്രതിയായിരുന്നു. വിശാഖപട്ടണം സ്വദേശിയും ഭാര്യയ്‌ക്കൊപ്പം ബെംഗളൂരുവിൽ താമസിക്കുകയും ചെയ്യുന്ന റാവു ഒരു ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നുവെന്ന് എസ്ഐടി വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള ഫണ്ടിൽ നിന്ന് യഥാക്രമം 3.3 കോടി രൂപയും 1.3 കോടി രൂപയും നൽകി രണ്ട് ഹൈദരാബാദ് ഓട്ടോ ഡീലർമാരിൽ നിന്ന് ഉപയോഗിച്ച ലംബോർഗിനി, മെഴ്‌സിഡസ് ബെൻസ് എന്നിവ വർമ്മ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ അഴിമതിയിൽ റാവുവിൻ്റെ പങ്ക് അദ്ദേഹം വെളിപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ്റെ അക്കൗണ്ടൻ്റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ നടന്ന കോടികളുടെ അഴിമതി പുറത്തുവരുന്നത്. കോർപ്പറേഷൻ അനധികൃത കൈമാറ്റം നടന്നു എന്നും ഗ്രാൻ്റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്.പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചു.

TAGS: KARNATAKA | ARREST | VALMIKI SCAM
SUMMARY: Graphic designer arrested in valmiki corporation scam

Savre Digital

Recent Posts

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…

22 minutes ago

കോതമംഗലത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…

2 hours ago

‘ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണം’; വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച്‌ അന്ന്…

3 hours ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…

3 hours ago

സനാതന ധര്‍മത്തിനെതിരെ പ്രസംഗിച്ചു; കമല്‍ഹാസന് വധഭീഷണി

ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…

4 hours ago

ബലാത്സംഗ കേസിൽ റാപ്പർ വേടനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ

കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ്…

4 hours ago