കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത വനിതാ ഡോക്ടർ അറസ്റ്റില്‍. ടേക്ക് ഓഫ് കണ്‍സള്‍ട്ടൻസി സിഇഒ കാർത്തിക പ്രദീപാണ് പിടിയിലായത്. എറണാകുളം സെൻട്രല്‍ പോലീസ് കോഴിക്കോട് നിന്നാണ് കാർത്തികയെ പിടികൂടിയത്. യുകെ, ഓസ്ട്രേലിയ, ജർമ്മനി അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറകണക്കിന് ഉദ്യോഗാർഥികളെയാണ് തട്ടിപ്പിന് ഇരയാക്കിയത്.
പത്തനംതിട്ട സ്വദേശിനിയായ കാർത്തിക പ്രദീപ് അത്യാഢംബര ജീവിതമാണ് നയിച്ചിരുന്നത്. യുക്രെയിനില്‍ നിന്നും എംബിബിഎസ് നേടിയെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. വിവിധ ആശുപത്രികളില്‍ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ഫോളോവേഴ്സുണ്ട്. ഒരു ഉദ്യോഗാർത്ഥിയില്‍ നിന്നും 3 മുതല്‍ 8 ലക്ഷം രൂപ വരെ കമ്മീഷനായി കൈപ്പറ്റിയെന്ന് പോലീസ് കണ്ടെത്തി.
പണം നഷ്ടപ്പെട്ടവർ പ്രതിഷേധവുമായി എത്തിയതോടെ ഒരുമാസം മുമ്പാണ് സ്ഥാപനം അടച്ചുപൂട്ടി കാർത്തിക മുങ്ങിയത്. അഞ്ച് കേസുകളാണ് എറണാകുളം സെൻട്രല്‍ പോലീസ് കാർത്തികയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത്. വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇവർക്കെതിരെ കേസുണ്ടെന്നാണ് വിവരം. ഇവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Woman arrested for cheating crores by promising job abroad
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…