കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസില്‍ സുവിശേഷ പ്രവര്‍ത്തകയെ പോലീസ് പിടികൂടി. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്.
മണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ നല്‍കിയ പരാതിയിലാണ് ജോളി വര്‍ഗീസിനെ പിടികൂടിയത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.
കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു തട്ടിപ്പ്. നേരത്തെ ചങ്ങനാശേരി പായിപ്പാട് സ്വദേശി പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. മറ്റ് രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
<BR>
TAGS : ARRESTED | VISA FRAUD
SUMMARY : Crores were stolen by offering nursing jobs in foreign countries; Evangelist arrested
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…