ബെംഗളൂരു: വിദേശ വനിതയെ പീഡിപ്പിച്ച യോഗ ഗുരു അറസ്റ്റില്‍. ചിക്കമഗളൂരുവിലാണ് സംഭവം. പ്രദീപ് ഉള്ളാല്‍ എന്ന ആളാണ് അറസ്റ്റിലായത്. 2021ലും 2022ലും മൂന്ന് തവണ ചിക്കമഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. തൻ്റെ കുടുംബം പഞ്ചാബിൽ നിന്നുള്ളവരാണെന്നും 2010 മുതൽ കാലിഫോർണിയയിലാണ് താമസിക്കുന്നതെന്നും യുവതി പറഞ്ഞു.
2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍ എന്ന യോഗ ഗുരുവിനെ യുവതി പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്. കഴിഞ്ഞ ജന്മത്തിൽ നമ്മള്‍ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് യുവതിയുമായി അടുത്ത ഇയാള്‍ പിന്നീട് മോശമായി പെരുമാറുകയായിരുന്നു. യുവതി കാലിഫോർണിയയിലേക്ക് മടങ്ങിയെങ്കിലും 2022 ഫെബ്രുവരി 2-ന് തിരിച്ചെത്തി. ഈ കാലയളവിൽ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ ആരോപണം.
TAGS: KARNATAKA | ARREST
SUMMARY: Yoga guru arrested in rape case after US NRI lodges complaint
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…