ബെംഗളൂരു: ബംഗ്ലാദേശിൽ ഇസ്കോൺ ക്ഷേത്രത്തിലെ സന്യാസിമാർക്കും, ഹിന്ദുക്കൾക്കുമെതിരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്താവന നടത്തിയ മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പക്കെതിരെ കേസെടുത്തു. മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വിദ്വേഷ പ്രസംഗം നടത്തിയതിന് അദ്ദേഹത്തിനെതിരെ കേസെടുക്കുന്നത്.
ശിവമോഗയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് ഈശ്വരപ്പ പ്രകോപനപരമായി പ്രസംഗിച്ചത്. ഹിന്ദു ഹിതരക്ഷണസമിതി, വിശ്വഹിന്ദു പരിഷത്ത്, ബജറംഗ്ദൾ എന്നിവർ ചേർന്നായിരുന്നു യോഗം സംഘടിപ്പിച്ചത്. വഖഫ് ഭൂമി വിഷയത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുസ്ലിം വിദ്വേഷ പരാമർശം നടത്തിയതിന് നവംബർ 16ന് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഈ വർഷം ആദ്യം ശിവമോഗയിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥിയായി മത്സരിച്ചതിനെ തുടർന്ന് ബിജെപിയിൽ നിന്ന് ഈശ്വരപ്പയെ താൽക്കാലികമായി പുറത്താക്കിയിരുന്നു.
TAGS: KARNATAKA | KS ESWARAPPA
SUMMARY: Former Karnataka deputy CM KS Eshwarappa booked again for hate speech
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…