ബെംഗളൂരു: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബര്‍ക്കെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. നോയിഡയിലെ യൂട്യൂബര്‍ അജീത് ഭാരതക്കാണ് പോലീസ് നോട്ടീസ് അയച്ചത്. ജൂണ്‍ 15ന് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലീഗല്‍ സെല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബി.കെ. ബൊപ്പണ്ണ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
സമുദായങ്ങള്‍ക്കിടയില്‍ ശത്രുത, വിദ്വേഷം എന്നിവ സൃഷ്ടിക്കാനും രാഹുൽ ഗാന്ധിയെ മോശമായി ചിത്രീകരിക്കാനും അജീത് ശ്രമിച്ചെന്നാണ് കേസ്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം രാവിലെ 11 മണിക്ക് ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അജീത് ഭാരതിയോട് പോലീസ് നിര്‍ദേശിച്ചു.
രാഹുല്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ കഠിനമായി ശ്രമിക്കുന്നു, നസീര്‍ മോദിയെ മുസ്‌ലിം തൊപ്പിയില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്ന തലക്കെട്ടിലായിരുന്നു വിഡിയോ. ഇത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താന്‍ കാരണമാകുന്നതായി നോട്ടിസില്‍ ചൂണ്ടിക്കാട്ടി.
TAGS: KARNATAKA| AJEET BHARATI
SUMMARY: Notice issued against youtuber ajeet bharti on derogatory video
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുടെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…