ബെംഗളൂരു: സമൂഹ മാധ്യമം വഴി വിദ്വേഷ വീഡിയോ പങ്കുവെച്ച സംഭവത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കുമെതിരെയുള്ള സമന്‍സ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. വെള്ളിയാഴ്ചയാണ് സമന്‍സ് റദ്ദ് ചെയ്ത് കൊണ്ട് കോടതി ഉത്തരവിറക്കിയത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതാണ് വിധി പുറപ്പെടുവിച്ചത്.
ഇരുവർക്കുമെതിരെയുള്ള അന്വേഷണം തുടരാമെന്നും എന്നാല്‍ നദ്ദയുടെയോ മാളവ്യയുടെയോ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞു. ഏഴ് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മെയ് എട്ടിന് കര്‍ണാടക പോലീസ് ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു.
ബിജെപിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മെയ് നാലിന് അപ്ലോഡ് ചെയ്ത ആനിമേറ്റഡ് വീഡിയോയ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. മെയ് അഞ്ചിനാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് വീഡിയോ തിരഞ്ഞെടുപ്പ് സമയത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നദ്ദയുടെ നിര്‍ദേശപ്രകാരമാണ് വീഡിയോ ഷെയര്‍ ചെയ്തതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി.
TAGS: KARNATAKA| HIGH COURT| JP NADDA
SUMMARY: Karnataka hc stays summon against jp nadda and amit malavya
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…