ബെംഗളൂരു: മതസ്പർധയും വിദ്വേഷവും ഉൾപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് കർണാടക ബിജെപിക്കെതിരെ പരാതിയുമായി കോൺഗ്രസ്. കർണാടക ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോക്കെതിരെയാണ് പരാതി. കർണാടക ബിജെപി സോഷ്യൽ മീഡിയ ടീം, ഐ.ടി. സെൽ തലവൻ അമിത് മാളവ്യ, ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരെയാണ് പരാതി.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, രാഹുൽ ഗാന്ധി എന്നിവരുടെ കാരിക്കേച്ചറുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ ശനിയാഴ്ച കർണാടക ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി. എന്നിങ്ങനെ എഴുതിയ മുട്ടകളുള്ള പക്ഷിക്കൂട്ടിൽ രാഹുൽ, മുസ്ലിം എന്നെഴുതിയ മുട്ടകൂടെ കൊണ്ടുവെക്കുന്നു. ഈ മുട്ടകൾ വിരിയുമ്പോൾ, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുൽ ഗാന്ധി ഫണ്ട്സ് എന്നെഴുതിയ ഭക്ഷണം നൽകുന്നു. ഇത് സിദ്ധരാമയ്യ നോക്കി നിൽക്കുന്നു.
ഭക്ഷണം ലഭിച്ച് വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടിൽനിന്ന് പുറത്താക്കുന്നു. ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു. ഇതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കർണാടക കോൺഗ്രസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ചെയർമാൻ രമേഷ് ബാബുവാണ് പരാതി നൽകിയത്.
എസ്.സി, എസ്.ടി, ഒ.ബി.സി. വിഭാഗങ്ങൾക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുമെന്ന് തങ്ങളുടെ പ്രകടനപത്രികയിൽ എവിടേയും പറയുന്നില്ലെന്നും എന്നാൽ, ബിജെപി ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുലഭിക്കാൻ വ്യാജ പ്രചാരണത്തിനു ഉപയോഗിക്കുന്നുവെന്നും പരാതിയിൽ പറഞ്ഞു. വീഡിയോ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…