വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീയിട്ട് യുവാവ്

ബെംഗളൂരു: പോലീസ് അപമാര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീകൊളുത്തി യുവാവ്. യശ്വന്ത്‌പുരിൽ താമസിക്കുന്ന ചിത്രദുർഗ ചല്ലക്കരെ സ്വദേശി പൃഥ്വിരാജ് (27) ആണ് തന്റെ സ്വന്തം സ്കൂട്ടറിന് തീവെച്ചത്. തന്നോടും അമ്മയോടും പോലീസ് അപമര്യാദയായി പെരുമാറിയെന്നാണ് ഇയാളുടെ ആരോപണം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് സംഭവം. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. രാജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ജൂലൈ 2 ന് രാജ് ശിവമോഗയിൽ ട്രെക്കിംഗിന് പോയ രാജ് തിരിച്ചെത്താതിരുന്നതോടെ ഇയാളുടെ അമ്മ ചല്ലക്കരെ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ, പരാതി കൃത്യമായി പരിഗണിക്കാതെ അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ തിരികെ പറഞ്ഞയച്ചു. രാജ് തിരിച്ചെത്തി ഇക്കാര്യം അറിഞ്ഞപ്പോൾ പോലീസിനെ കണ്ട് കാര്യം തിരക്കാൻ ശ്രമിച്ചെങ്കിലും, പോലീസ് തന്നെ അകാരണമായി മർദിക്കുകയായിരുന്നുവെന്ന് രാജ് ആരോപിച്ചു.

പോലീസിന്റെ പ്രവൃത്തിയെ മറ്റുള്ളവർക്ക് മുമ്പിൽ തുറന്നുകാട്ടാനാണ് പ്രതിഷേധത്തിന്റെ ഭാഗമായി താൻ സ്കൂട്ടറിന് തീവച്ചതെന്ന് രാജ് പറഞ്ഞു. സംഭവത്തിൽ ബിഎൻഎസ് വകുപ്പുകൾ പ്രകാരം വിധാൻ സൗധ പോലീസ് കേസെടുത്തു.

 

TAGS: BENGALURU | FIRE
SUMMARY: Chitradurga man torches his scooter opposite to Vidhana Soudha in Bengaluru

Savre Digital

Recent Posts

ട്രാക്ക് നിർമാണം: ആറ് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ…

15 minutes ago

‘ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല’; തിരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…

1 hour ago

കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ വര്‍ണ പൂമ്പാറ്റകളായി; ആഘോഷ ദിനങ്ങളില്‍ ഇനി യൂണിഫോം നിര്‍ബന്ധമില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി. ആഘോഷവേളകളില്‍ കുഞ്ഞുങ്ങള്‍ വർണ പൂമ്പാറ്റകളായി…

2 hours ago

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…

3 hours ago

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; മൃതദേഹം പ്രതി പ്രമോദിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…

3 hours ago

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുകവലി; കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…

4 hours ago