ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനെ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഹരിയാന തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. നേരത്തെ ഫോഗട്ട് ജുലാനയില്‍ നിന്ന് ജനവിധി തേടുമെന്ന സൂചനകള്‍ ഹരിയാനയുടെ ചുമതലയുള്ള എഐസിസി നേതാവ് ദീപക് ബാബരിയ നല്‍കിയിരുന്നു.
ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാരാരും ജനവിധി തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഎപിയുമായുള്ള സഖ്യകാര്യത്തില്‍ നിലവില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അവരുമായി കൂടിക്കാഴ്ച നടത്തും. എല്ലാ രാഷ്ട്രീയ കക്ഷികളും അവരുടെ താത്പര്യങ്ങള്‍ അറിയിക്കുന്നുണ്ട്. സമ്മര്‍ദ്ദത്തിനും ശ്രമിക്കുന്നു. സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ല. കാര്യങ്ങള്‍ പരിഗണിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ഏറെ കരുത്ത് പകരുന്നുണ്ട്. കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശം.
TAGS: NATIONAL | VINESH PHOGAT
SUMMARY: After Congress Entry, Vinesh Phogat To Fight From Haryana’s Julana
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…