ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടാന ആക്രമണം. മൂന്നാറിലെ ദേവികുളത്താണ് സംഭവം. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് വിദേശ വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്. മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് പോവുകയായിരുന്നു വിദേശസംഘം.
ഗ്യാപ്പ് റോഡിനും ദേവികുളത്തിനും ഇടയിൽ വച്ചായിരുന്നു ആക്രമണം. റോഡിൽ നിന്നിരുന്ന ആന അപ്രതീക്ഷിതമായി വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് തുമ്പിക്കൈ കൊണ്ട് വാഹനം മറിച്ചിട്ടു. തേയിലത്തോട്ടത്തിൽ ഏറെനേരം നിലയുറപ്പിച്ച കാട്ടാന സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ടാസ്ക് ഫോഴ്സ് സ്ഥലത്തെത്തിയാണ് കാട്ടാനയെ സ്ഥലത്ത് നിന്ന് തുരത്തിയോടിച്ചത്.
TAGS: ELEPHANT ATTACK
SUMMARY: Wild elephant attacks tourists in munnar
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…