ബെംഗളൂരു: വിനോദയാത്രക്കിടെ റീൽ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയ ഡോക്ടറെ കാണാതായി. ബുധനാഴ്ച രാവിലെ കർണാടക തുംഗഭദ്ര നദിയിൽ തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറായ അനന്യ മോഹൻ റാവു (26) ആണ് ഒഴുക്കിൽപ്പെട്ടത്.
രണ്ട് സുഹൃത്തുക്കൾക്കൊപ്പം സനാപൂറിലെ തുംഗഭദ്ര നദിയുടെ സമീപ പ്രദേശത്തേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു അനന്യ. രാവിലെ 8:30 ഓടെ നദിയിൽ നീന്താൻ മൂന്ന് പേരും തീരുമാനിക്കുകയായിരുന്നു. അണക്കെട്ട് തുറന്നുവിട്ടതിനാൽ ശക്തമായ നീരൊഴുക്ക് കാരണം നദിയിലേക്ക് ചാടരുതെന്ന് അറിയിച്ചിരുന്നതായാണ് സംഘാടകർ പറഞ്ഞത്. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് ലൈഫ് ജാക്കറ്റ് ധരിക്കാതെയാണ് അനന്യ നദിയിലേക്ക് ചാടിയത്. 20 അടി ഉയരത്തിൽ നിന്ന് നദിയിലേക്ക് ചാടിയ അനന്യയെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.
തിരച്ചിലിനായി സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) വിന്യസിച്ചിട്ടുണ്ട്. അണ്ടർവാട്ടർ ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ. തിരച്ചിൽ നടക്കുന്നതിനാൽ നദിയിലെ കോറക്കിൾ റൈഡും നീന്തലും ഉൾപ്പെടെയുള്ള മറ്റ് എല്ലാ ജല പ്രവർത്തനങ്ങളും നിർത്തിവച്ചു. അനന്യ പാറയിൽ നിന്ന് നദിയിലേക്ക് ചാടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
TAGS : DROWNED | MISSING
SUMMARY : Doctor who jumped into river to film reel during excursion goes missing
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…