ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ പിടിയിൽ. കാസറഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്. എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 832, ഐഎക്സ് 814 എന്നീ വിമാനങ്ങളിൽ ദുബായിൽ നിന്നാണ് യാത്രക്കാർ മംഗളൂരുവിലെത്തിയത്.
യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ പരിശോധിക്കുകയായിരുന്നു. ഇവരിൽ നിന്നും ഇ- സിഗരറ്റിനൊപ്പം 48.75 ലക്ഷം രൂപ വിലവരുന്ന 625 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണവും കണ്ടെത്തി. ചെക്ക്-ഇൻ ബാഗേജിൽ കാർട്ടൺ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇ-സിഗരറ്റുകൾ. ഇത് കൂടാതെ 147 നിക്കോട്ടിൻ ദ്രാവക റീഫില്ലുകളും പിടികൂടി. സംഭവത്തിൽ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു.
TAGS: BENGALURU | ARREST
SUMMARY: Two from Kerala arrested over smuggling e-cigarettes
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…