ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) വഴി വന്യജീവികളെ കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശികളായ മനോജ് കുമാര്‍ റെംഗരാജ്, ജയരാമന്‍ രാമരാജ്, ബെംഗളൂരു സ്വദേശികളായ ആനന്ദന്‍ കുമാരവേല്‍, ഖമര്‍ താജ് എന്നിവരാണ് അറസ്റ്റിലായത്. ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തിലാണ് പ്രതികള്‍ ബെംഗളൂരുവിലെത്തിയത്. വന്യജീവി കടത്ത് റാക്കറ്റിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് കസ്റ്റംസ് വകുപ്പിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഐയു) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓരോ യാത്രയ്ക്കും 15,000 മുതല്‍ 20,000 വരെ വാങ്ങിയാണ് ഇവര്‍ മൃഗങ്ങളെ കടത്തിയിരുന്നു. നാല് പേരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധിക്കുകയായിരുന്നു. ബുള്‍ബുള്‍, കിംഗ് ബേര്‍ഡ്-ഓഫ്-പാരഡൈസ്, മൈന, ആല്‍ബിനോ പിഗ്മി ഡോര്‍മൗസ്, കറുപ്പും ചുവപ്പും നിറത്തിലുള്ള ബ്രോഡ്ബില്‍, മൂന്ന് ഇഗ്വാനകള്‍, നാല് ഇന്തോചൈനീസ് ആമകള്‍ എന്നിവയെ പ്രതികളില്‍ നിന്നും പിടികൂടി.
TAGS: BENGALURU | ARREST
SUMMARY: Wildlife smuggling racket busted at Bengaluru airport, four arrested
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…