ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ വിളിച്ചു പറഞ്ഞ യുവതി കസ്റ്റഡിയിൽ. പൂനെ സ്വദേശിനി ഇന്ദ്ര രാജ്വർ (29) ആണ് കസ്റ്റഡിയിലായത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.
തന്റെ കാമുകൻ മുംബൈയിലേക്ക് പോകുന്നത് തടയാനാണ് കോൾ ചെയ്തതെന്നാണ് യുവതിയുടെ മൊഴി. ഇയാൾ പുറപ്പെടാനിരുന്ന വിമാനത്തിൽ ബോംബ് വെച്ചതായി യുവതി വിമാനത്താവളത്തിലെ ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. കോൾ ലഭിച്ചതിനെ തുടർന്ന് എയർപോർട്ട് അതോറിറ്റി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
TAGS: BENGALURU UPDATES | FAKE THREAT
SUMMARY: Women makes hoax bomb call to airport detained
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി കാവിലേത്ത് കൃഷ്ണഭവനത്തിൽ അനിൽ കുമാറിന്റെ മകൻ ദേവദത്ത് അനിലാണ്…
ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി ബിജെപി വിമത പക്ഷ നേതാക്കൾ.…
ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. ഹെബ്ബഗോഡി കമ്മസാന്ദ്ര ചാമുണ്ഡി…
ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 19 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ…
മൈസൂരു: മുതിർന്ന മാധ്യമപ്രവർത്തകനും മൈസൂരുവിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് സായാഹ്നദിനപത്രമായ സ്റ്റാർ ഓഫ് മൈസൂരിന്റെയും കന്നഡ ദിനപത്രമായ മൈസൂരു മിത്രയുടെയും സ്ഥാപകപത്രാധിപരുമായ…
പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒമ്പത്, 10, 11, 12, 13, 14…