ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബാഗിനുള്ളിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ യാത്രക്കാരനെതിരെ കേസ്. മഹാരാഷ്ട്ര താനെ സ്വദേശിയായ 47-കാരൻ സഞ്ജയ് പൈക്കെതിരെയാണ് ബെംഗളൂരു പോലീസ് കേസെടുത്തത്. വിമാനത്താവളത്തിൽ പരിശോധനക്കിടെ ബാഗിനുള്ളിൽ ബോംബ് എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു കേസ്.
മാർച്ച് 28-നായിരുന്നു സംഭവം. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രിസ്കിങ് നടത്തുന്നതിനിടെ ആയിരുന്നു ഇയാൾ, ദാ ഇനിയും പരിശോധിക്കൂ എന്റെ ബാഗിൽ ബോംബുണ്ട് എന്ന് ദേഷ്യത്തോടെ പറഞ്ഞത്. പിന്നാലെ ജീവനക്കാർ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
കോടതി അനുമതി ലഭിച്ചതിന് ശേഷം, എയർലൈൻ സ്റ്റാഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 5- ന് സഞ്ജയ് പൈക്കെതിരെ ബെംഗളൂരു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
The post വിമാനത്താവളത്തിൽ വെച്ച് ബാഗിൽ ബോംബ് ഉണ്ടെന്ന് പരാമർശം; യാത്രക്കാരനെതിരെ കേസ് appeared first on News Bengaluru.
Powered by WPeMatico
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…
പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…