വിമാനത്തിന്റെ എൻജിനില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ആംസ്റ്റർഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലാണ് സംഭവം. പാസഞ്ചർ ജെറ്റിൻ്റെ കറങ്ങുന്ന ടർബൈൻ ബ്ലേഡുകളില്‍ കുടുങ്ങിയാണ് ഇയാള്‍ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിമാനം ഡെൻമാർക്കിലെ ബില്ലുണ്ടിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു.
ഹബ്ബിൻ്റെ ടെർമിനലിന് പുറത്തുള്ള ഏപ്രണിലാണ് മരണം സംഭവിച്ചത്. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിമാനത്തില്‍ നിന്ന് യാത്രക്കാരെ നീക്കം ചെയ്തതായും അന്വേഷണം ആരംഭിച്ചതായും വിമാനത്താവളത്തിൻ്റെ സുരക്ഷാ ചുമതലയുള്ള ഡച്ച് ബോർഡർ പോലീസ് പറഞ്ഞു. ഹ്രസ്വ ദൂര എംബ്രയർ ജെറ്റ് വിമാനമാണിത്. ഷിഫോളില്‍ ശക്തമായ സുരക്ഷാ സംവിധാനം മറികടന്ന് എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ജൂലൈയിൽ നടക്കും. ജൂലൈ…
ബെംഗളൂരു: ബിബിഎംപി മാലിന്യ ലോറിയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കൈയ്യും കാലും കെട്ടിയ നിലയിൽ കണ്ടെത്തി. ബനശങ്കരിയിലെ ചെന്നമ്മനകെരെ അച്ചുകാട്ട്…
തിരുവനന്തപുരം: കാലവർഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും വരുംദിവസങ്ങളിൽ നേരിയ മഴ തുടരും. മദ്ധ്യ, തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. മുന്നറിയിപ്പുകൾ ഒന്നും…
ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 4…
തൃശൂര്‍: ദേശീയപാതയില്‍ വഴക്കുംപാറ മേല്‍പാതയില്‍ ബൈക്കിൽനിന്ന് റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവെ പിറകില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍…
ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് ബെംഗളൂരു സെൻട്രൽ കമ്മിറ്റി മാസാന്ത പാലിയേറ്റീവ് കൺവെൻഷന്റെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു. കർണാടക ഹജ്ജ് കമ്മിറ്റി ചെയർമാൻ…