Categories: CINEMATOP NEWS

വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ വിജയ രംഗരാജു അന്തരിച്ചു

ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ (70)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിതനാണ് വിജയ രംഗരാജു.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് വിജയ രംഗരാജുവിനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് എത്തിച്ചിരുന്നു. ഇവിടെ ചികില്‍സയിലായിരിക്കെയാണ് മരണം. അന്ത്യകർമങ്ങൾ ചെന്നൈയിൽ നടക്കും.

ചെന്നൈയിൽ തിയറ്റര്‍ നടനായാണ് പിന്നീട് സിനിമാ മേഖലയില്‍ വിജയ രംഗരാജു എന്ന രാജ് കുമാർ എത്തിച്ചേര്‍ന്നത്. നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച ഭൈരവ ദീപം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രദ്ധേയവേഷം ചെയ്യുന്നത്. അശോക ചക്രവർത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. സിനിമയിലെ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിംഗിലും വിജയ രംഗരാജു ശ്രദ്ധ നേടിയിരുന്നു.
<BR>
TAGS : DEATH
SUMMARY : Vijaya Rangaraju, the ‘Rauthar’ of Vietnam Colony, passed away

 

Savre Digital

Recent Posts

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…

14 minutes ago

പോലീസ് ഉദ്യോഗസ്ഥനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…

2 hours ago

‘കാസറഗോഡ് വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…

2 hours ago

സ്വർണവില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…

2 hours ago

ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്‌നം; രൂപകല്‍പന ചെയ്തത് മലയാളി

ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…

2 hours ago

കൊല്ലം ട്രൈബല്‍ സ്കൂളിലെ മോഷണം; പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ…

3 hours ago