തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ വാട്ടര്‍ സ്പൗട്ട് പ്രതിഭാസം. വിഴിഞ്ഞം തീരത്തോട് ചേര്‍ന്ന് ഇന്നലെയാണ് ഈ അപൂര്‍വ ജലസ്തംഭം, അഥവാ വാട്ടര്‍സ്പൗട്ട് രൂപപ്പെട്ടത്. കടലില്‍ രൂപപ്പെട്ട കുഴല്‍രൂപത്തിലുള്ള പ്രതിഭാസം കണ്ട് ചുഴലികൊടുങ്കാറ്റെന്ന് തെറ്റിദ്ധരിച്ച് ഭയപ്പാടിലായിരുന്നു മത്സ്യത്തൊഴിലാളികള്‍.
ബുധനാഴ്ച വൈകിട്ട് 4.50 ഓടെയാണ് തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ പ്രതിഭാസം കണ്ടെത്തിയത്. 40 മീറ്റര്‍ ചുറ്റളവ് വിസ്തീര്‍ണ്ണത്തില്‍ ചുറ്റിയടിച്ച കാറ്റ് കടല്‍ജലത്തെ ശക്തമായി ആകാശത്തേക്ക് വലിച്ചു കയറ്റി. ഒരു ചോര്‍പ്പിന്റെ ആകൃതിയില്‍ വെള്ളം ഉയരുന്നത് അപ്രതീക്ഷിതമായി കണ്ട മത്സ്യത്തൊഴിലാളികള്‍ ദൃശ്യം മൊബൈല്‍ കാമറകളില്‍ പകര്‍ത്തി.
വെള്ളത്തിന് മുകളില്‍ കൂടി വീശിയ വാട്ടര്‍സ്‌പ്പോട്ട് (വെള്ളം ചീറ്റല്‍) പ്രതിഭാസം വലിയ കടപ്പുറം ഭാഗത്തെ മണന്‍പ്പരപ്പില്‍ അവസാനിച്ചു. ഏകദേശം കാല്‍ മണിക്കൂറോളം നീണ്ടുനിന്ന ചുഴലിയുടെ വരവ് കണ്ട് ഒരു മത്സ്യബന്ധന ബോട്ടിനെ വെട്ടിത്തിരിച്ച് വേഗത്തില്‍ ഓടിച്ചതിനാല്‍ അപകടം ഒഴിവായി. ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന വെള്ളത്തിന്റെയും സ്‌പ്രേയുടെയും ഒരു നിരയാണ് വാട്ടര്‍ സ്‌പോട്ട്. സാധാരണ വെള്ളത്തിന് മുകളില്‍ ഉണ്ടാകുന്ന ഈ ചുഴലിക്കാറ്റ് കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും അപകടം വരുത്താം.
TAGS : VIZHINJAM PORT | KERALA
SUMMARY : A rare water column was seen in Vizhinjam coastal sea
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…