തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് ആശ്വാസവാര്‍ത്ത. കടലില്‍ കാണാതായ രണ്ടാമത്തെ ബോട്ടും കണ്ടെത്തി. ഇതിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. തമിഴ്‌നാട് തീരത്ത് വച്ചാണ് രണ്ടാമത്തെ ബോട്ട് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഉള്ള ബോട്ടാണ് ഉള്‍ക്കടലില്‍ ഇവരെ കണ്ടെത്തിയത്. തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. ഫാത്തിമ മാതാ എന്ന ബോട്ടാണ് കണ്ടെത്തിയത്.
ജോണി, ജോസഫ്, മത്തിയാസ്, മുത്തപ്പന്‍ എന്നിവരാണ് ഇതിലുള്ളത്. കാണാതായിരുന്ന സഹായമാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം സുരക്ഷിതരാണെന്ന് അറിയിച്ചത്. ഫോണില്‍ കരയിലുള്ളവരെ ബന്ധപ്പെടുകയായിരുന്നു. കന്യാകുമാരി ഭാഗത്തുണ്ടെന്ന് ബോട്ടുടമ റോബിന്‍സണ്‍ ആണ് കരയിലേക്ക് വിളിച്ച് അറിയിച്ചത്.
ബോട്ടിലുള്ള റോബിന്‍സണ്‍, ഡേവിഡ്സണ്‍, ദാസന്‍, യേശുദാസന്‍ എന്നിവര്‍ സുരക്ഷിതരാണ്. സഹായമാതാ ബോട്ടിനുണ്ടായ യന്ത്രത്തകരാര്‍ തൊഴിലാളികള്‍ സ്വയം പരിഹരിച്ചുവെങ്കിലും ഇന്ധനം ഇല്ലാത്തതാണ് മടങ്ങിവരവിന് തടസ്സമായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളാണ് കടലില്‍ പെട്ടത്. മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് ഇന്ന് രാവിലെ ആദ്യ ബോട്ടും ഉച്ചകഴിഞ്ഞ് രണ്ടാമത്തെ ബോട്ടും സുരക്ഷിതമാണെന്ന് അറിഞ്ഞത്.
TAGS : LATEST NEWS
SUMMARY : Second boat missing in Vizhinjam found
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…