വിവാദ കാഫിര്‍ പോസ്റ്റ്; കെകെ ലതികയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: വിവാദ കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട് കെകെ ലതികയ്‌ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിൽ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതായി വടകര പോലിസ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് പരാതിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വിവാദ സ്‌ക്രീന്‍ഷോട്ട് കെ കെ ലതിക ഇന്നലെ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു.


TAGS: KK LATHIKA| KERALA| CONGRESS|
SUMMARY: Kafir Post; Youth Congress demands a case against KK Latika

LEAVE A REPLY

Please enter your comment!
Please enter your name here