ബെംഗളൂരു: ഹിന്ദു എന്ന വാക്കുമായി ബന്ധപ്പെട്ട് നടത്തിയ വിവാദം പരാമർശവുമായി ബന്ധപ്പെട്ട് മന്ത്രി സതീഷ് ജാർഖിഹോളിക്കെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിലെ അഭിഭാഷകൻ ദിലീപ് കുമാർ നൽകിയ സ്വകാര്യ ഹർജിയെ ചോദ്യം ചെയ്ത് ജാർക്കിഹോളി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഉത്തരവ്.
ഹിന്ദു എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ അപമാനമാണെന്ന് 2022-ൽ ജാർഖിഹോളി പരസ്യ പ്രസ്താവന നടത്തിയിരുന്നു. 2022 നവംബറിൽ ബെളഗാവിയിലെ നിപ്പാനിയിൽ നടന്ന മാനവ ബന്ധുത്വ വേദികെയുടെ റാലിയിലാണ് ജാർക്കിഹോളി ഇക്കാര്യം പറഞ്ഞത്. തുടർന്ന് ദിലീപ് കുമാർ മന്ത്രിക്കെതിരെ കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഒരു വാക്കിന്റെ അർത്ഥമാണ് മന്ത്രി പറഞ്ഞതെന്നും, ഇത് ഒരിക്കലും ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതായോ, വാക്കിനെ അപകീർത്തിപ്പെടുത്തുന്നതായോ കണക്കാക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka High Court quashes criminal proceedings against Satish jarkiholi for his remarks on the word Hindu
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…