Categories: KERALATOP NEWS

വിവാഹത്തിനെത്തിയ ബസിനുനേരെ ആക്രമണം; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വാഹനത്തിന് നേരെ ആക്രമണം. വിവാഹത്തിനെത്തിയ ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകർന്നു. ബസിന്റെ ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് ബസിനുനേരെ ആക്രമണം നടത്തിയത് എന്നാണ് കൊടുവള്ളി പോലീസ് പറയുന്നത്.

സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഷമീറിനെയും, ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. റോഡില്‍ ബസ് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ബസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് പരിഭ്രാന്തി സൃഷ്ട്ടിക്കാൻ ശ്രമിച്ചെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചെന്നും നാട്ടുകാർ പറഞ്ഞു.

TAGS : KOZHIKOD
SUMMARY : Attack on wedding bus; two arrested

Savre Digital

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമല‍യിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…

18 minutes ago

പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു

കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…

1 hour ago

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…

2 hours ago

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…

2 hours ago

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…

3 hours ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…

4 hours ago