ബെംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കോലാർ ഗോൾഡ് ഫീൽഡ് താലൂക്കിലാണ് സംഭവം നടന്നത്. 19 കാരിയായ ലിഖിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നവീൻ(27) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ചംബരസനഹള്ളി ഗ്രാമത്തിൽ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് യുവതി കൊല്ലപ്പെട്ടത്. ഇതേദിവസം രാവിലെയായിരുന്നു ഇവരുടെ വിവാഹം നടന്നത്. ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ ബന്ധുക്കളോടൊപ്പം സമയം ചെലവഴിച്ച ശേഷം നവീൻ ലിഖിതയെയും മാതാപിതാക്കളെയും ഗ്രാമത്തിലെ തന്‍റെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
കുറച്ച് സമയത്തിന് ശേഷം മുറിയിൽ നിന്ന് നിലവിളി കേൾക്കുകയും ബന്ധുക്കളിലൊരാൾ ജനലിലൂടെ നോക്കിയപ്പോൾ നവീൻ ലിഖിതയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുന്നതുമാണ് കണ്ടത്.
തുടർന്ന് ബലം പ്രയോഗിച്ച് മുറിയുടെ വാതിൽ തുറന്നപ്പോൾ ലിഖിതയെ രക്തത്തിൽക്കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. നവീനും ഗുരുതര പരുക്കുകളോടെ തറയിൽ കിടക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: KARNATAKA | CRIME
SUMMARY: Husband kills wife minutes after marriage
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…