മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്തു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കോട്ടക്കലിലെ അരിച്ചോള്‍ കുന്നത്ത് ഇബ്രാഹി മിൻ്റെ വീടിന് നേരെയായിരുന്നു വെടിവെപ്പ്. എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് റൗണ്ട് ആണ് വെടിയുതിര്‍ത്തത്.
വെടിവെയ്പ്പില്‍ വധുവിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അബൂത്വാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയിരുന്നത്.
സംഭവം നടക്കുമ്പോൾ സ്ത്രീകളടക്കം അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് വെടിയുതിർത്തതാണെന്ന് മനസ്സിലായത്. ഉടനെ പോലീസില്‍ അറിയിച്ചു. വരൻ അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
TAGS : KERALA | MARRIAGE | ATTACK
SUMMARY : The groom fired at the bride’s house
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…