Categories: KERALATOP NEWS

വിവാഹമോചന കരാറില്‍ കൃത്രിമ ഒപ്പ്; അമൃതയുടെ പരാതിയില്‍ ബാലയ്‌ക്കെതിരെ കേസ്

കൊച്ചി: നടൻ ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. മുൻഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും ഈ മാസം ഏഴിന് കടവന്ത്ര പോലീസ് കേസ് എടുത്തത്. ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് പരാതി. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിർമിച്ചെന്നും ആരോപണമുണ്ട്.

ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ലെന്നും വ്യാജ രേഖകള്‍ ചമച്ച്‌ ഹൈക്കോടതിയെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹ മോചന കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു, തുടങ്ങിയ പരാതികളാണ് ബാലയ്‌ക്കെതിരെ അമൃത നല്‍കിയത്.

സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അപകീർത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ നേരത്തെ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. ബാലയില്‍ നിന്ന് മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് മുൻപൊരിക്കല്‍ അമൃത പറഞ്ഞിരുന്നു. 2010 ലായിരുന്നു നടൻ ബാലയും അമൃത സുരേഷും വിവാഹിതരായത്. ഐ‍ഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയില്‍ വെച്ച്‌ പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദം പ്രണയമാകുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. 2016 ല്‍ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.

TAGS : ACTOR BALA
SUMMARY : Forged signature in divorce agreement; Case filed against Bala on Amrita’s complaint

Savre Digital

Recent Posts

അതുല്യയുടെ മരണം; അമ്മയുടെ വിശദമായ മൊഴിയെടുക്കും

കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തില്‍ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുകയാണ്. അമ്മ…

2 minutes ago

തൃശൂരില്‍ വോട്ടർപട്ടിക ക്രമക്കേട്; പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ ഒമ്പത് കള്ളവോട്ടുകൾ

തൃശൂര്‍: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ 9 കള്ളവോട്ടുകൾ തങ്ങളുടെ…

7 minutes ago

ഇസ്രയേൽ വ്യോമാക്രമണം: ഗാസയിൽ അനസ് അൽ ഷെരീഫ് അടക്കം അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്,…

1 hour ago

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം സമാപിച്ചു. കോറമംഗല സെന്റ്‌ ജോൺസ് ഓഡിറ്റോറിയത്തില്‍ നടന്ന…

1 hour ago

വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് ഇന്ത്യാ മുന്നണി മാര്‍ച്ച്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായി ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപകക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യാ മുന്നണി. പ്രതിപക്ഷ…

2 hours ago

തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; വിമാനത്തിൽ കേരള എംപിമാർ അടക്കം 160 യാത്രക്കാർ

ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി…

2 hours ago