പാലക്കാട്: ഷൊര്‍ണൂരില്‍ കുളപ്പുള്ളിയിലെ കല്യാണമണ്ഡപത്തില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പനിയും ഛര്‍ദിയും വയറിളക്കവുമായി നിരവധിപ്പേരെ പാലക്കാട്ടെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു.
ഷൊര്‍ണൂര്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ സല്‍ക്കാരത്തിന് ഭക്ഷണമൊരുക്കിയ കേറ്ററിങ് സ്ഥാപനത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ആര്‍ക്കും സാരമായ പ്രശ്‌നമില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. വരനും വധുവും വരന്റെ പിതാവും അയല്‍വാസികളും ഭക്ഷ്യവിഷബാധയേറ്റവരിലുള്‍പ്പെടുന്നു.
സല്‍ക്കാരത്തിലെ ഭക്ഷണസാധനങ്ങള്‍ കണ്ടെത്താനായിട്ടില്ല. എന്നാല്‍, പഴകിയ ഐസ് കട്ടകള്‍ അടുക്കള ഭാഗത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
TAGS: KERALA| PALAKKAD| FOOD POISON|
SUMMARY: About 150 people who attended the wedding got food poisoning
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…
റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച് വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…
ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…