വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി അമല്‍ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ശാരീരികോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തു.
അതേസമയം, അമല്‍ മനോഹര്‍ ഒളിവില്‍ പോയി. ചാത്തന്നൂര്‍ കൊട്ടറ സ്വദേശിയായ അമല്‍ മനോഹര്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നത്. 2023 മാര്‍ച്ച് 20 മുതല്‍ ഇവര്‍ ഒരുമിച്ച് താമസം ആരംഭിച്ചു. പ്രമുഖ കായിക താരങ്ങളുടെ കണ്ടീഷനിങ് കോച്ച് കൂടിയാണ് അമല്‍ മനോഹര്‍.
2024 ജനുവരിയില്‍ ചെന്നൈയില്‍ പോയി വന്ന ശേഷം തന്നെ വിവാഹം ചെയ്യുന്ന തീരുമാനത്തില്‍ നിന്ന് അമല്‍ പിന്നോട്ട് പോയതായി പെണ്‍കുട്ടി വ്യക്തമാക്കി. തുടര്‍ന്ന് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അമല്‍ വീണ്ടും വിവാഹ വാഗ്ദാനം നല്‍കി പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി പെണ്‍കുട്ടി പറയുന്നു.
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും…
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…
ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…