ആലപ്പുഴ: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കണ്ണൻ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ സൗത്ത് പോലീസാണ് ഇയാളെ പിടികൂടിയത്. ആലപ്പുഴ സ്വദേശിനിയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കുകയും റീല്‍സ് ചിത്രീകരിക്കാനായി ഒപ്പം കൂട്ടുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഉടൻ തന്നെ ഹാഫിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമില്‍ 3 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ആളാണ് തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഹാഫിസ്. ഇയാള്‍ ചില സിനിമകളിലും ചെറിയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Social media influencer ‘Thrikkannan’ in custody after being promised marriage, raped
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍ 35 പെൺകുട്ടികളും മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 100-ലധികം…
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലും പരിപാടികളിലും പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ നിരോധിച്ചു. ഓഫിസ് പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെയും തദ്ദേശീയ ഉൽപന്നങ്ങൾ…
ബെംഗളൂരു: വിരാട് വിശ്വകർമ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ശേഷാദ്രിപുരം…
തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയ നടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടര്‍ അറസ്റ്റില്‍. റെയില്‍വേ പോര്‍ട്ടറായ അരുണിനെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്.…
തിരുവനന്തപുരം: സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ CMS -03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വിക്ഷേപണം വൈകിട്ട്…
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…