Categories: KERALATOP NEWS

വിവാഹ വാഗ്ദാനം നല്‍കി പീഡനം; സെലിബ്രിറ്റി ഫിസിക്കല്‍ ട്രെയിനര്‍ക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി അമല്‍ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, ശാരീരികോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തു.

അതേസമയം, അമല്‍ മനോഹര്‍ ഒളിവില്‍ പോയി. ചാത്തന്നൂര്‍ കൊട്ടറ സ്വദേശിയായ അമല്‍ മനോഹര്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നത്. 2023 മാര്‍ച്ച്‌ 20 മുതല്‍ ഇവര്‍ ഒരുമിച്ച്‌ താമസം ആരംഭിച്ചു. പ്രമുഖ കായിക താരങ്ങളുടെ കണ്ടീഷനിങ് കോച്ച്‌ കൂടിയാണ് അമല്‍ മനോഹര്‍.

2024 ജനുവരിയില്‍ ചെന്നൈയില്‍ പോയി വന്ന ശേഷം തന്നെ വിവാഹം ചെയ്യുന്ന തീരുമാനത്തില്‍ നിന്ന് അമല്‍ പിന്നോട്ട് പോയതായി പെണ്‍കുട്ടി വ്യക്തമാക്കി. തുടര്‍ന്ന് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അമല്‍ വീണ്ടും വിവാഹ വാഗ്ദാനം നല്‍കി പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി പെണ്‍കുട്ടി പറയുന്നു.

Savre Digital

Recent Posts

അഫ്ഗാനിസ്ഥാനിൽ ബസിന് തീപിടിച്ചു; 71 പേർക്ക് ദാരുണാന്ത്യം

കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…

10 minutes ago

കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ്

ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…

1 hour ago

കനത്ത മഴ; കര്‍ണാടകയില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.…

1 hour ago

വൈദ്യുതി നിലച്ചതിനെ തുടര്‍ന്നു മുംബൈ മോണോറെയിൽ ഉയരപ്പാതയിൽ കുടുങ്ങി; മൂന്ന് മണിക്കൂറിനു ശേഷം യാത്രക്കാരെ രക്ഷപ്പെടുത്തി, ഒഴിവായത് വൻദുരന്തം

മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…

3 hours ago

പാലക്കാട് യുവാവിനെ വീട്ടില്‍ കയറി തല്ലികൊന്നു

പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…

3 hours ago

നടി രമ്യക്കുനേരേ സൈബർ ആക്രമണം; രണ്ടുപേർകൂടി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നിറഞ്ഞ സന്ദേശങ്ങൾ പ്രചരിച്ച സംഭവത്തില്‍ രണ്ടുപേർകൂടി…

3 hours ago