ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി യുവാവ് അറസ്റ്റിൽ. മർച്ചൻ്റ് നേവിയിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി ബിലാൽ റഫീഖ് (30) ആണ് ഗോവിന്ദ്പുര പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഉത്തരാഖണ്ഡ് സ്വദേശിനി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
2021-ൽ യുവതി ഇൻസ്റ്റാഗ്രാമിലൂടെയാണ് റഫീഖിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിൽ അടുപ്പത്തിലായി. പലതവണ എതിർത്തിട്ടും റഫീഖ് തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. എന്നാൽ, 2022 ലും 2023 ലും യുവതി ഗർഭിണിയായിരുന്നു. തുടർന്ന് ഗർഭച്ഛിദ്രം നടത്താനും റഫീഖ് നിർബന്ധിച്ചതായാണ് പരാതി.
ഇരുവരുടെയും ബന്ധം കുടുംബങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഈ വർഷം ഓഗസ്റ്റിൽ യുവതിയുടെ മാതാപിതാക്കൾ റഫീഖിന് പണവും വിലപിടിപ്പുള്ള വസ്തുക്കളും നൽകിയിരുന്നു. എന്നാൽ സെപ്റ്റംബറിൽ റഫീഖിൻ്റെ മാതാപിതാക്കൾ യുവതിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. കേസിൽ അന്വഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Kerala man arrested in Bengaluru for allegedly raping woman under pretext of marriage
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…
മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…
ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…
ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…
ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള…