മീററ്റ്: കല്യാണച്ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചത് കൂട്ടത്തല്ലിൽ കലാശിച്ചു. ഉത്തർപ്രദേശിലെ അശോക് നഗറിലാണ് സംഭവം നടന്നത്. വരമാലച്ചടങ്ങിനിടെ വധുവരൻമാർ തമ്മിൽ ചുംബിച്ചതാണ് കുടുംബങ്ങളെ ചൊടിപ്പിച്ചത്. വരന്റെ പ്രവൃത്തിയിൽ അസ്വസ്ഥരായ വധുവിന്റെ ബന്ധുക്കൾ ഇത് ചോദ്യം ചെയ്യുകയും വടികളും മറ്റുമായി സ്റ്റേജിലേയ്ക്ക് പ്രവേശിച്ച് വരന്റെ കുടുംബാംഗങ്ങളെ മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ വധുവിന്റ പിതാവിനുൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു.
വധുവിന്റെയും സഹോദരിയുടെയും വിവാഹം ഒരേസമയത്താണ് നടന്നത്. ആദ്യവിവാഹം പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നപ്പോൾ രണ്ടാമത്തേത് വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. വരൻ യുവതിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചത്. എന്നാൽ യുവതിയുടെ നിർബന്ധപ്രകാരമാണ് ചുംബിച്ചതെന്നാണ് വരൻ പറഞ്ഞത്.
സംഭവത്തിന് പിന്നാലെ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് അക്രമം നടത്തിയതിന് ഏഴുപേരെ കസ്റ്റഡിയിലെടുത്തു.
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍…
ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…
ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്‌ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ്…
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…