ബെംഗളൂരു: ഉത്സവങ്ങൾ, വിവാഹങ്ങൾ, വിവാഹ വാർഷികങ്ങൾ, ജന്മദിനം, ദേശീയ അവധികൾ, സംസ്ഥാന രൂപീകരണ ദിനങ്ങൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക ഭക്ഷണ മെനു ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രത്യേക ഭക്ഷണ വിഭവങ്ങൾ നൽകുക. പിഎം പോഷൻ പരിപാടിയുടെ ഭാഗമാണ് സംരംഭം.
എൻജിഒകൾ, വ്യവസായികൾ, ബിസിനസ്സ്, ട്രേഡ് കമ്മ്യൂണിറ്റി അംഗങ്ങൾ, മാതാപിതാക്കൾ, പ്രാദേശിക നേതാക്കൾ എന്നിവർക്ക് ഭക്ഷണം സ്പോൺസർ ചെയ്യാൻ സാധിക്കും. പ്രൈമറി വിദ്യാർഥികൾക്ക് 450 കലോറിയും 12 ഗ്രാം പ്രോട്ടീനും അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് 750 കലോറിയും 20 ഗ്രാം പ്രോട്ടീനും നൽകുന്ന സ്പെഷ്യൽ മീൽ മെനു ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൻ്റെ പോഷക മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കി.
പ്രാദേശികമായി ലഭ്യമായ ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, തിനകൾ, സീസണൽ പഴങ്ങൾ എന്നിവയ്ക്ക് ഭക്ഷണ മെനുവിൽ മുൻഗണന നൽകണം. പുതിയ ഇനം പച്ചക്കറികളും ഉപയോഗിക്കാം. ഭക്ഷണം സൂക്ഷിക്കുമ്പോഴും തയ്യാറാക്കുമ്പോഴും വിളമ്പുമ്പോഴും കർശനമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. സുരക്ഷിതമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാവൂ.
ജങ്ക് ഫുഡ് ഉപഭോഗം മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രത്യേക ഭക്ഷണ മെനുവിൽ നൂഡിൽസ്, ചിപ്‌സ്, ചോക്ലേറ്റുകൾ, മറ്റ് ജങ്ക് ഫുഡുകൾ എന്നിവ അനുവദനീയമല്ല, പഴകിയ ഭക്ഷണം നൽകരുത്. വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പുന്നതിന് മുമ്പ് അധ്യാപകരും പാചകക്കാരും ഭക്ഷണം രുചിച്ച് നോക്കണമെന്നും അദ്ദേഹം നിർദേശചിച്ചു. ഓരോ വർഷവും 100 പ്രത്യേക ഭക്ഷണ പരിപാടികൾ വരെ സ്കൂളുകൾക്ക് സംഘടിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | SCHOOLS
SUMMARY: Special Day Celebrations: Festive meals in Karnataka schools!
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…
തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…