ബെംഗളൂരു: വിഷാദരോഗം പിടിപെട്ട ന്യൂഡൽഹിയിലെ കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അവധിക്ക് നാട്ടിലെത്തിയ ബെള്ളാരി കുഡ്‌ലിഗി താലൂക്കിലെ എംബി അയ്യനഹള്ളി സ്വദേശി മാരുതി (35) ആണ് മരിച്ചത്.
ഭാര്യയെയും മക്കളെയും ഈ അളിയൻ്റെ വീട്ടിൽ ഇറക്കിവിട്ട ശേഷം മാതാപിതാക്കളെ കാണാൻ എംബി അയ്യനഹള്ളിയിലേക്ക് പോയതായിരുന്നു. എന്നാൽ ബുധനാഴ്ച വൈകീട്ടോടെ ജില്ലയിലെ കാനഹോസഹള്ളി വനപ്രദേശത്തെ മരത്തിൽ അദ്ദേഹത്തെ തൂങ്ങിമരിച്ചതായി കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണിതെന്ന് പോലീസ് പറഞ്ഞു. മാരുതിയുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കർണാടക ഭവനിലെ അടുക്കള ജീവനക്കാരനാണ് മാരുതി. കഴിഞ്ഞ കുറച്ച് നാളുകളായി മാരുതിക്ക് വിഷാദ രോഗം പിടിപെട്ടിരുന്നു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാനഹള്ളി പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Karnataka Bhavan employee ends life near Kudligi village
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…