കേരളത്തില്‍ വിഷുച്ചന്തകള്‍ക്ക് ഇന്ന് തുടക്കമാകും. ഈ മാസം 18 വരെയാണ് ചന്തകള്‍ നടക്കുക. താലൂക്ക് തലത്തില്‍ ഉള്‍പ്പെടെ ചന്തകള്‍ പ്രവര്‍ത്തിക്കും. ഹൈക്കോടതി അനുമതിയോടെയാണ് ചന്തകള്‍ തുറക്കുന്നത്. 13 ഇന സാധനങ്ങൾ വിലക്കുറവിൽ ഇന്നു മുതൽ വിഷു അവസാനിക്കുന്നത് വരെയുള്ള ഒരാഴ്ച്ച കണ്ഡസ്യൂമർഫെഡിൽ നിന്നും ലഭ്യമാകും. എല്ലാ ഔട്ട്ലെറ്റുകളിലും സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് റംസാന്‍ വിഷു ചന്തകള്‍ നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്. ചന്ത നടത്താനുള്ള അനുമതി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ചട്ടലംഘനം കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ്ണമായി ഇടപെടാമെന്നും കോടതി ഇന്നലെ വ്യക്തമാക്കി.
The post വിഷുച്ചന്തകള്‍ക്ക് ഇന്ന് തുടക്കമാകും appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആഗസ്റ്റ്…
ബെംഗളൂരു കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ…
ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കേരള ആര്‍ടിസി. പുതുതായി വാങ്ങിയ എസി സീറ്റർ,…
മുംബൈ: മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം. പാൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി…
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷണക്കാന്‍ പ്രത്യേക സമിതി രൂപികരിക്കുമെന്നു കൊണ്ഗ്രസ്. പാര്‍ട്ടിക്ക് ലഭിച്ച…
ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനം ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം പുറത്ത് വന്നിതിനു പിന്നാലെ ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ…