പാലക്കാട്: വിഷു-ഈസ്റ്റര്‍, വേനൽ അവധി എന്നിവയുടെ ഭാഗമായുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. നാട്ടിലെത്താൻ ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളികൾക്കായാണ് വിഷു അവധിക്കാല ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരു, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടാവുക.
▪️ ട്രെയിൻ നമ്പർ 06113/06114-ചെന്നൈ സെൻട്രൽ-കൊല്ലം ജങ്ഷൻ വിക്‌ലി സ്പെഷൽ എക്‌സ്പ്രസ്
ചെന്നൈ സെൻട്രൽ-കൊല്ലം ജങ്ഷൻ വിക്‌ലി സ്പെഷൽ എക്‌സ്പ്രസ് (ട്രെയിൻ നമ്പർ: 06113) ഏപ്രിൽ 12, 19 തീയതികളിൽ സർവിസ് നടത്തും. രാത്രി 11.20ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചക്ക് 3.30നാണ് കൊല്ലത്ത് എത്തുക.
ട്രെയിൻ നമ്പർ 06114: കൊല്ലം-ചെന്നൈ സെൻട്രൽ വീക്‌ലി സ്പെഷൽ എക്‌സ്പ്രസ് ഏപ്രിൽ 13, 20 തീയതികളിൽ സർവിസ് നടത്തും. കൊല്ലത്തു നിന്ന് രാത്രി 7.10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.10നാണ് ചെന്നൈയിൽ എത്തുക.
▪️ ട്രെയിൻ നമ്പർ 06051/06052-മംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്‌ലി സ്പെഷൽ എക്‌സ്പ്രസ്
മംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്‌ലി സ്പെഷൽ എക്‌സ്പ്രസ് ഏപ്രിൽ 10, 17 തീയതികളിൽ സർവിസ് നടത്തും. മംഗളൂരു ജങ്ഷനിൽ നിന്ന് വൈകുന്നേരം ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6.35നാണ് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരുക.
ട്രെയിൻ നമ്പർ 06052: തിരുവനന്തപുരം നോർത്ത്-മംഗളൂരു വീക്‌ലി സ്പെഷൽ എക്‌സ്പ്രസ് ഏപ്രിൽ 11, 18 തീയതികളിൽ സർവിസ് നടത്തും. തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകുന്നേരം 6.40ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ ഏഴിനാണ് മംഗളൂരുവിൽ എത്തുക.
കൂടാതെ എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്‌പെഷൽ ട്രെയിനുകളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ 11, 18, 25, മെയ് – രണ്ട്, ഒമ്പത്, 16, 23, 30 എന്നീ തീയതികളിൽ രാത്രി 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്‌ക്ക് 2.00 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. ഈ യാത്രയിൽ സ്ലീപ്പറിന് 450 രൂപയും എസി ത്രീ ടയറിന് 1220 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.
<BR>
TAGS : SPECIAL TRAIN | VISHU SPECIAL
SUMMARY : Vishu-Easter, summer vacation; Know the timings of special train services
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…