മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല നട ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പിഎന്‍ മഹേഷ് നമ്ബുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
ശേഷം ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍ അയ്യപ്പഭക്തര്‍ക്ക് ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും.
മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 11 ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പതിനൊന്നാം തീയതി മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും.
മേടം ഒന്നായ ഏപ്രില്‍ 14 ന് പുലര്‍ച്ചെ മൂന്നിന് തിരുനട തുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനവും കൈനീട്ടം നല്‍കലും. പിന്നേട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് നട അടക്കും.
The post വിഷു പൂജയ്‌ക്കായി ശബരിമല നട ഏപ്രില്‍ 10ന് തുറക്കും appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന…
ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി ഷാജി-പ്രിയ ദമ്പതികളുടെ…
ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി…
ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…