മലപ്പുറം: മലപ്പുറത്ത് ഭര്തൃ വീട്ടില് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില് വെളിപ്പെടുത്തലുമായി വിഷ്ണുജയുടെ സുഹൃത്ത്. മരിച്ച വിഷ്ണുജ കൊടിയ പീഡനത്തിന് ഇരയായെന്ന് സുഹൃത്ത് പറയുന്നു. ശാരീരികമായും അക്രമിച്ചുവെന്നും കഴുത്തിന് പിടിച്ച് മര്ദ്ദിച്ചുവെന്നും സുഹൃത്തിന്റെ വെളിപ്പെടുത്തലിലുണ്ട്.
വാട്ട്സ് ആപ്പ് മെസേജുകളും ഭര്ത്താവ് പ്രബിന് പരിശോധിക്കുന്നതിനാല് പ്രശ്നങ്ങള് പുറത്തു പറയാനായില്ല. അതിനാല് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന് ഉപദേശിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനിയായ വിഷ്ണുജയെ എളങ്കൂരിലെ ഭർതൃവീട്ടിലാണ് തൂങ്ങി മരിച്ചനിലയില് കണ്ടെത്തിയത്.
2023 മെയ് മാസത്തിലായിരുന്നു മഞ്ചേരി എളങ്കൂർ സ്വദേശി പ്രബിനുമായുള്ള വിഷ്ണുജയുടെ വിവാഹം. ഭർതൃവീട്ടിലെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച് വിഷ്ണുജയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഭർത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിഷ്ണുജയുടെ കുടുംബം പരാതി നല്കിയതിനു പിന്നാലെ പ്രബിനെ കസ്റ്റഡിയിലെടുത്തു.
TAGS : LATEST NEWS
SUMMARY : Suicide of Vishnuja; The friend said that the woman’s WhatsApp was connected by her husband
പത്തനംതിട്ട: ബിരിയാണി അരിയില് നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില് റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്ഖർ…
തൃശൂർ: തൃശൂര് വടക്കാഞ്ചേരിയില് ജിം ട്രെയിനര് ആയ യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില് ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നല്കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില് നിന്ന് സ്വർണ്ണ…
കണ്ണൂർ: കുറുമാത്തൂരില് 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല് സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല് കോളജില്…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല് കോളജുകളില് ഇന്നും ഗവണ്മെന്റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…