ബെംഗളൂരു: വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠ തിറമഹോത്സവത്തിന് നാളെ തുടക്കമാകും. വ്യാഴാഴ്ച വൈകിട്ട് 4 ന് ബ്രഹ്മശ്രീ കുന്നത്തില്ലത്ത് മുരളി കൃഷ്ണൻ നമ്പൂതിരി കാർമികത്വത്തിൽ പുണ്യാഹം, മഹാസുദർശന ഹോമം, ദേവി പൂജ എന്നിവയുണ്ടാകും.
വെള്ളിയാഴ്ച രാവിലെ 8 ന് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമം, കലശാഭിഷേകം, ജിവോദ്വാസന, ജീവകലശം, ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, വൈകുന്നേരം ദേവീപൂജ, ധ്വാനവാസം എന്നിവ ഉണ്ടാകും.
ശനിയാഴ്ച പുലർച്ചെ 4.45 മുതൽ ഗണപതി ഹോമം, ശയ്യയിൽ അധിവാസം, വിടർത്തി പൂജ, ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠ, ഉച്ചയ്ക്ക് രണ്ടിന് മലയിറക്കൽ കർമ്മം, വൈകിട്ട് 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, 6 മണിക്ക് താലപൊലി, 8 മണിക്ക് കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടാകും.
അവസാന ദിവസമായ ഞായറാഴ്ച രാവിലെ 10 ന് തിരുവപ്പന, തുടർന്ന് ഭഗവതിയും തിറയും നടക്കും. വൈകിട്ട് 5ന് പള്ളിവേട്ടയും ഉണ്ടാകും. എല്ലാ ഭക്തജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
<br>
TAGS : MUTHAPPAN TEMPLE
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…