Categories: KERALATOP NEWS

വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

തിരുവല്ല : വീടിന്റെ ഒന്നാംനിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവ് മരിച്ചു. പടിഞ്ഞാറെ വെൺപാല കാരാത്ര അഞ്ചുപറയിൽ ശശിധരന്റെ മകൻ സുധീഷ്.എ.എസ് (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.45ന് ആയിരുന്നു സംഭവം. പ്രദേശവാസികൾ ഉ‌ടനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അവിവാഹിതനാണ് സുധീഷ്.

ഉയരം കുറഞ്ഞ അരഭിത്തിയുടെ മുകളിലൂടെ സമീപത്തെ ടാർ റോഡിലേക്ക് വീണ സുധീഷിന്റെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായത്. പുളിക്കീഴ് പോലീസ് എത്തി പരിശോധന നടത്തി.
<BR>
TAGS : DEATH | THIRUVALLA
SUMMARY : A young man met a tragic end after falling from the verandah of the first floor of the house

Savre Digital

Recent Posts

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…

7 minutes ago

ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…

1 hour ago

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…

2 hours ago

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

3 hours ago

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

4 hours ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

4 hours ago