ബെംഗളൂരു: വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തിയ ദമ്പതികൾ പിടിയിൽ. എംഎസ്ആർ നഗറിൽ താമസിക്കുന്ന സിക്കിം സ്വദേശികളായ കെ. സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരിയുമാണ് (38) സദാശിവനഗർ പോലീസിന്‍റെ പിടിയിലായത്. ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി അവർ കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.
വീട്ടിലെ പൂന്തോട്ടവും ചെടികളും കാണിച്ചുകൊണ്ട് യുവതി പങ്കുവെച്ച ഫേസ്‍ബുക്ക് പോസ്റ്റ് ആണ് ഇരുവർക്കും കുരുക്കായത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്ന കാര്യം യുവതി വീഡിയോയിൽ എടുത്തു പറയുകയും ചെയ്തിരുന്നു.
17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് അന്വേഷിച്ചെത്താൻ സാധ്യതയുണ്ടെന്ന് ബന്ധു ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കേട്ട് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെ 54 ഗ്രാം പോലീസ് കണ്ടെത്തുകയായിരുന്നു. ലാഭമുണ്ടാക്കാനായി കഞ്ചാവ് വിൽക്കാനായിരുന്നു പദ്ധതിയെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Bengaluru couple arrested for planting marijuana inside home
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന്…
ബെംഗളൂരു: സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് പ്രവാസി മലയാളികള്‍. ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ…
പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം വേങ്ങശേരിയിലാണ് സംഭവം. അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്‌ണനാണ്…
തിരുവനന്തപുരം: വാളയാർ ആള്‍ക്കൂട്ട കൊലപാത്തകത്തില്‍ രാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…
പറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണംപോയി. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…