Categories: KARNATAKATOP NEWS

വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണം; ദർശന്റെ ഹർജി മജിസ്‌ട്രേറ്റിന് വിട്ട് ഹൈക്കോടതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശൻ തോഗുദീപയുടെ ഹർജി മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ട് കർണാടക ഹൈക്കോടതി. വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള സൗകര്യങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്ന നടന്റെ ഹർജിയിലാണ് കോടതിയുടെ തീരുമാനം. വിഷയത്തിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

അപേക്ഷ ഉടൻ മജിസ്‌ട്രേറ്റിന് സമർപ്പിക്കാൻ ദർശന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. ജൂലൈ 26ന് മുമ്പ് മജിസ്‌ട്രേറ്റ് വിഷയത്തിൽ തീരുമാനമെടുക്കണം. എന്നാൽ അപേക്ഷ ആദ്യം പ്രിസൺ ഇൻസ്‌പെക്ടർ ജനറലിനാണ് നൽകേണ്ടതെന്നും അത് നിരസിക്കപ്പെട്ടാൽ മാത്രമാണ് മജിസ്‌ട്രേറ്റിന്റെ സമീപിക്കേണ്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. മാത്രമല്ല കൊലപാതകക്കേസിൽ പ്രതികൾക്ക് വീട്ടിലെ സുഖ സൗകര്യങ്ങൾ അനുവദിച്ച് നൽകുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജയിൽ ചട്ടങ്ങൾ ഉദ്ധരിച്ച് പ്രോസിക്യൂഷൻ വാദിച്ചു.

സുഹൃത്തായ പവിത്ര ഗൗഡയ്‌ക്ക് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11 നാണ് ദർശനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയാണ് പവിത്ര ഗൗഡ.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan Directed To Approach Magistrate Court For Home Food In Jail

Savre Digital

Recent Posts

കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…

1 hour ago

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…

2 hours ago

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേർ മരിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…

3 hours ago

‘ആരോപണവുമായി കുറച്ചു വാനരന്മാർ ഇറങ്ങി, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ’; സുരേഷ് ഗോപി

തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…

4 hours ago

മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കാൻ നിര്‍ദേശം നല്‍കി അധികൃതര്‍

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…

4 hours ago

അധോലോക കുറ്റവാളി സല്‍മാൻ ത്യാഗിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…

5 hours ago