Categories: CINEMATOP NEWS

വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സം​ഗത്തിന് ശ്രമിച്ചു; യുവതിയുടെ പരാതിയിൽ നടൻ ശരദ് കപൂറിനെതിരെ കേസ്

മുംബൈ: ബോളിവുഡ് നടൻ ശരദ് കപൂറിനെതിരെ ലൈംഗിക പരാതിയുമായി യുവതി രംഗത്ത്. സിനിമാ ചിത്രീകരണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ഖറിലെ നടന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് 32കാരിയായ യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ശരദ് കപൂറിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നവംബർ 26നായിരുന്നു കേസിനാസ്പദമായ സംഭവം. കൂടിക്കാഴ്ചയ്ക്ക് ശേഷവും നടൻ തന്റെ വാട്സാപ്പിലേക്ക് മോശമായി മെസേജ് അയച്ചെന്നും യുവതി പറയുന്നു. ഫെയ്സ്‌ബുക്കിലൂടെയാണ് ശരദ് കപൂറുമായി ആദ്യം ബന്ധപ്പെട്ടതെന്നും യുവതി പറഞ്ഞു. നടൻ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ യുവതി ഖർ പോലീസിനെ സമീപിക്കുകയായിരുന്നു. സെക്ഷൻ 74, 75, 79 വകുപ്പുകൾ പ്രകാരമാണ് ശരദ് കപൂറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരദ് കപൂർ തള്ളി. താൻ ന്യൂയോർക്കിലാണെന്നു സംഭവം നടക്കുമ്പോൾ നാട്ടിൽ ഇല്ലായിരുന്നുവെന്നും താരം പ്രതികരിച്ചു. ഒരിക്കലും ഇത്തരം തെറ്റായ പ്രവൃത്തി താൻ ചെയ്യില്ലെന്നും താരം പറഞ്ഞു. തനിക്കെതിരെയുള്ള പരാതി തെറ്റാണെന്നും ശരദ് കപൂർ കൂട്ടിച്ചേർ‌ത്തു.

ജോഷ്, ലക്ഷ്യ, ദസ്തക് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് ശരദ് കപൂർ.

<BR>
TAGS : SEXUAL ASSULT CASE | ACTOR SHARAD KAPOOR
SUMMARY : Rape case was filed against actor Sharad Kapoor on the woman’s complaint

Savre Digital

Recent Posts

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ‘കെഎല്‍ 90’ നമ്പര്‍ കോഡ്

തിരുവനന്തപുരം: സർക്കാർ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന രജിസ്‌ട്രേഷൻ സീരീസ്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. കെ…

29 minutes ago

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക വിവരങ്ങള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം നടത്തി എസ്‌ഐടി. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. നേരത്തെ…

48 minutes ago

കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍

തിരുവനന്തപുരം: കെപിസിസിയില്‍ പുതിയ കോർ കമ്മിറ്റി. ദീപാദാസ് മുൻഷി കണ്‍വീനർ. 17 അംഗ സമിതിയില്‍ എ.കെ ആൻ്റണിയും. തിരഞ്ഞെടുപ്പ് ഒരുക്കം,…

2 hours ago

ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

ചെന്നൈ: അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍…

2 hours ago

സിബിഎസ്‌ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: 2025-26 അധ്യയന വർഷത്തിലെ സിബിഎസ്‌ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതലാണ്…

3 hours ago

കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണക്കടത്ത്; പിടികൂടിയത് ഒരു കോടിയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച…

4 hours ago