ബെംഗളൂരു: വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുമതി വേണമെന്ന് കോടതിയിൽ ഹർജി സമർപ്പിച്ച് നടൻ ദർശൻ തോഗുദീപ. രേണുകസ്വാമി വധക്കേസിൽ ജയിലിൽ കഴിയുന്ന നടന് നിലവിൽ ജയിൽ ഭക്ഷണം ഇഷ്ടമാകുന്നില്ലെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ ഹർജിയിൽ ബോധിപ്പിച്ചു. വീട്ടിൽ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുന്നത്.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് നടൻ. വീട്ടിൽ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയിൽ അധികൃതർ വഴി തനിക്ക് ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് റിട്ട് ഹർജി നൽകിയത്. ജയിലിൽ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇത് വയറിളക്കത്തിന് കാരണമാകുന്നു. ജയിലിൽ നല്ല ഭക്ഷണമില്ലാത്തതിനാൽ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു. ഇത് ജയിൽ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
വയറിളക്കവും ദഹനക്കേടും കാരണം ദർശന്റെ ശരീരഭാരം വളരെ കുറവാണ്. വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യം കോടതി ഉത്തരവില്ലാത്തതിനാൽ ജയിൽ അധികൃതർ അംഗീകരിച്ചില്ല. ജയിൽ അധികൃതരുടെ നിഷേധം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഇത് തുടർന്നാൽ, ദർശന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. രേണുകസ്വാമി വധക്കേസിൽ നടൻ ദർശനും സുഹൃത്ത് പവിത്ര ഗൗഡയും ഉൾപ്പെടെ 17 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan Thogudeepa Moves High Court; Seeks Home-Cooked Food, Bedding, And Books In Prison
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…