ബെംഗളൂരു: ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയവേ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കണമെന്ന അപേക്ഷ പിൻവലിച്ച് നടൻ ദർശൻ. രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായതോടെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശൻ കഴിയുന്നത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണവും വസ്ത്രങ്ങളും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് കർണാടക ഹൈക്കോടതിയിൽ നടൻ ഹർജി സമർപ്പിച്ചത്.
ദർശൻ്റെ അപേക്ഷ നിരസിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ദർശൻ്റെ അഭിഭാഷകർ ഹൈക്കോടതിയിൽ മെമ്മോ സമർപ്പിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും ആവശ്യം നിരസിച്ചതോടെ ഹർജി പിൻവലിക്കാൻ നടൻ തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡറിൻ്റെ സിംഗിൾ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.
കൊലപാതകക്കേസില്‍ അറസ്റ്റിലാകുന്ന ഒരാള്‍ക്ക് ഇളവ് നല്‍കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കര്‍ണാടക പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് മാനുവല്‍ 2021ലെ റൂള്‍ 728ന് എതിരാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമിയെ (33) കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍, പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് അറസ്റ്റിലായത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan withdraws plea for home-cooked food and clothes in judicial custody
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…
ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…