വീട്ടുകാർ ബൈക്ക് വാങ്ങിനൽകിയില്ല; വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പുതിയ ബൈക്ക് വാങ്ങാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹെന്നൂർ സ്വദേശിയും, സ്വകാര്യ കോളേജിലെ ബി.എസ്.സി. രണ്ടാം വർഷ വിദ്യാർഥിയുമായ അയ്യപ്പയാണ് (20) ജീവനൊടുക്കിയത്.

അയ്യപ്പൻ തനിക്ക് ബൈക്ക് വാങ്ങിക്കൊടുക്കാൻ അമ്മയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പിതാവ് ആറ് വർഷം മുമ്പ് മരിച്ചതിനെ തുടർന്ന് അമ്മ വീട്ടുജോലിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പുതിയ ബൈക്ക് വാങ്ങാൻ കഴിയില്ലെന്നും പിന്നീട് നോക്കാമെന്നുമായിരുന്നു അമ്മ പറഞ്ഞത്.

എന്നാൽ സഹപാഠികൾ തന്നെ കളിയാക്കുന്നുവെന്നും പുതിയ ബൈക്ക് വാങ്ങിനൽകിയില്ലെങ്കിൽ ജീവനൊടുക്കുമെന്നുമായിരുന്നു അയ്യപ്പയുടെ ഭീഷണി. തൊട്ടടുത്ത ദിവസം ബൈക്ക് വാങ്ങാൻ അമ്മ 50,000 കട വാങ്ങി വീട്ടിലെത്തിയപ്പോഴാണ് അയ്യപ്പയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പിന്നീട് പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹെന്നൂർ പോലീസ് കേസെടുത്തു.

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930
Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

TAGS: BENGALURU | SUICIDE
SUMMARY: College Student commits suicide for not getting new bike

 

Savre Digital

Recent Posts

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

57 minutes ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…

2 hours ago

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…

3 hours ago

സ്വിറ്റ്സര്‍ലൻഡ് ബാറിലെ സ്ഫോടനം: മരണസംഖ്യ 47 ആയി

ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…

3 hours ago

നേത്രാവതി, മത്സ്യഗന്ധ എക്സ്​പ്രസ് ഒരുമാസത്തേക്ക് പൻവേൽ ജങ്​ഷന്‍ വരെ മാത്രം

മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…

3 hours ago

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…

4 hours ago