Categories: KARNATAKATOP NEWS

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ കിണറ്റിൽ വീണ് മരിച്ചു. ചിക്കമഗളുരു കൊപ്പ താലൂക്കിലാണ് സംഭവം. സീമ (6), രാധിക (2) എന്നിവരാണ് മരിച്ചത്. കിണറ്റിന് സമീപം കളിക്കുകയായിരുന്ന കുട്ടികൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.

ഇവരുടെ അമ്മ മധ്യപ്രദേശ് സ്വദേശിനിയായ സുനിത മക്കളെ വീട്ടിൽ നിർത്തി വയലിൽ പണിക്ക് പോയതായിരുന്നു. വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊപ്പ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Two children die after falling into well while playing

Savre Digital

Recent Posts

മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

1 minute ago

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

റോഡ് ഐലണ്ട്:  അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…

21 minutes ago

നൈസ് റോഡിൽ കാറിടിച്ച് രണ്ട് കാൽനടയാത്രക്കാര്‍ മരിച്ചു

ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…

28 minutes ago

കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്ക് വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…

45 minutes ago

ഡി കെ ശിവകുമാർ ജനുവരി 6ന് മുഖ്യമന്ത്രിയാകും: അവകാശവാദവുമായി കോൺഗ്രസ് എംഎൽഎ ഇക്ബാൽ ഹുസൈൻ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി…

53 minutes ago

ലി​ബി​യ​യി​ൽ ര​ണ്ട് കോ​ടി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബെ​ൻ​ഗാ​സി സി​റ്റി: ലി​ബി​യ​യി​ൽ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും മൂ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യും അ​ക്ര​മി​ക​ൾ തട്ടിക്കൊണ്ടുപോയി. ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന സ്വ​ദേ​ശി കി​സ്മ​ത് സിം​ഗ്…

1 hour ago