ഇടുക്കി ചെമ്മണ്ണാറില്‍ വയോധികനെ വീട്ടുമുറ്റത്തെ കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡരികിലെ വീട്ടുമുറ്റത്തെ കസേരയില്‍ മരിച്ച നിലയിലിരുന്നിട്ടും ആളുകള്‍ തിരിച്ചറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം. ചെമ്മണ്ണാർ വടക്കൻചേരിയില്‍ ജോസ് (62)നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കസേരയില്‍ ഇരിക്കുന്ന രീതിയിലായിരുന്ന മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുള്ളതായി പോലീസ് അറിയിച്ചു. ജോസ് സ്ഥിരമായി ഈ കസേരയില്‍ ഇരിക്കാറുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആളുകള്‍ കണ്ടെങ്കിലും സംശയം തോന്നിയിരുന്നില്ല. ഇന്നലെ വൈകിട്ട് നാട്ടുകാർ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടെത്തിയത്.
തുടർന്ന് ഉടുമ്പൻചോല പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ജോസ് ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. അങ്കമാലി മഞ്ഞപ്രയില്‍ നിന്നും 10 വർഷം മുമ്പാണ് ചെമ്മണ്ണാറില്‍ ജോസ് എത്തിയത്.
TAGS : IDUKKI NEWS | DEAD
SUMMARY : Elderly man found dead in chair in backyard; The dead body is three days old
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…